നിയമസഭാതലം തിരഞ്ഞടുപ്പ് ഗോദയായികുന്നതായിരുന്നു ഇന്നത്തെ കാഴ്ച. ആയുധം ശബരിമല സ്വര്‍ണക്കൊള്ള, ദേവസ്വം മന്ത്രിയുടെ രാജിി ആവശ്യപ്പെട്ട് പ്രതിപക്ഷം യുദ്ധം തുടങ്ങിസ, അങ്കക്കലി പിന്നീട് പ്രതിപക്ഷത്തിന് മാത്രമല്ല ഭരണപക്ഷത്തിനും കണ്ടു. പോറ്റിയെ കേറ്റിയെ എന്ന പ്രതിപക്ഷ പാട്ടിന്‍റെ അടുത്തവരി ഭരണപക്ഷം കൂടി ചേര്‍ന്ന് പൂരിപ്പിച്ചു.
സ്വര്‍ണം കട്ടത് ആരപ്പാ.. സഖാക്കളെന്ന് ഒരു കൂട്ടര്‍, കോണ്‍ഗ്രസെന്ന് മറ്റേ കൂട്ടര്‍. അങ്കം മുറുകയപ്പോ...ആഹാ കാണിച്ചുതരാം എന്നമിട്ടലായി പല അംഗങ്ങളുടെയും പ്രതികരണം. സര്‍, സര്‍... സോണിയാഗാന്ധിയുടെ വീട് റെയ്‍്ഡ് ചെയ്യണം, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം’ എന്ന് മന്ത്രി വി.ശിവന്‍കുട്ടി വരെ വിളിച്ചുപറഞ്ഞു. പ്രതിപക്ഷത്തിനും മുന്‍പേ ഭരണപക്ഷം സഭവിട്ടിറങ്ങി മാധ്യമങ്ങളെ കണ്ടു.
അടുത്തകൊല്ലം പ്രതിപക്ഷത്തിരിക്കാന്‍ ഇപ്പഴേ റിഹേഴ്സല്‍ നടത്തുകയാണെന്ന് വി.ഡി.സതീശന്‍ പരിഹസിച്ചു. സഭ അകത്ത് സര്‍ക്കാര്‍ സ്വീകരിച്ച യുദ്ധതന്ത്രം മുന്‍ ദേവസ്വം മന്ത്രി പുറത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊളിച്ചതാണ് മറ്റൊരു കാഴ്ച. ‘പോറ്റിമോശം ആളെണ് എന്നറിഞ്ഞാല്‍ സോണിയഗാന്ധി ഫോട്ടോ എടുക്കുമോ, ഇല്ലല്ലോ.. അതുപോലെയാണ് എന്‍റെ കാര്യവും’ – എന്ന് കടകംപള്ളി സുരേന്ദ്രന്‍.
SITയുടെ റഡാറിലാണ് അദ്ദേഹം. ഇന്നാകട്ടെ പോറ്റിയുടെ വീട്ടില്‍ അദ്ദേഹവും സിപിഎം ജില്ലാസെക്രട്ടറി രാജു എബ്രഹാം പോയതിന്‍റെ ചിത്രം പുറത്തുവന്നു. ഈ പശ്ചാതലത്തിലാണ് ഇങ്ങനെയൊരു പ്രതിരോധം.