ശബരിമല ക്ഷേത്രം ഒരിടക്കാലത്തുമാത്രമല്ല, കാലങ്ങളോളം കൊള്ളക്കാരുടെ കൂടി ഇടമായിരുന്നു എന്ന് വിശ്വസിക്കണോ? ഇരുപത് കൊല്ലത്തിലധികം കാലത്തെ ക്ഷേത്രഭരണം അന്വേഷിക്കാന്‍ ഇന്നിതാ ഹൈക്കോടതി ഉത്തരവിടുന്നു. സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട കേസല്ലെന്ന് വിലയിരുത്തിയ കോടതി, അന്വേഷണം ഫലത്തില്‍ കടന്നല്‍ക്കൂടി ഇളക്കിവിട്ടതുപോലെയായി എന്ന് നിരീക്ഷിക്കുന്നു. പ്രതികളുടെ ബാങ്ക അക്കൗണ്ടുകള്‍ മരവിപ്പിച്ചു, UDF കാലത്തെ ദേവസ്വം ബോര്‍ഡിനും ക്ലീന്‍ ചിറ്റില്ല. 2017ല്‍ കൊടിമരം മാറ്റിയതിലും ക്രമക്കേടെന്ന് സംശയമെന്ന് കോടതി. 'അഷ്ടദിക് പാലകരുടെ ശില്‍പങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം വേണം. എല്ലാ ഫയലുകളും പരിശോധിക്കണം. സ്വര്‍ണപ്പാളി മാറ്റിയെന്ന ഗുരുതരസംശയം പ്രകടിപ്പിച്ച കോടതി വിശദ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം എസ്ഐടി നാളെ മലകയറും. സന്നിധാനത്തെ സ്റ്റോര്‍ റൂമിലുള്ള കട്ടിളപ്പാളിയും പ്രഭാമണ്ഡലവും പരിശോധിക്കും. രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി SIT വിപുലീകരിക്കുകയും ചെയ്തു. പിഎസ് പ്രശാന്ത് പ്രസിഡന്റായിരുന്നു കാലത്തെ സ്വര്‍ണം പൂശലിലും സംശയങ്ങളുണ്ട്. കൂടുതല്‍ അറസ്റ്റുകളുണ്ടാകാനുള്ള സാധ്യത ഉത്തരവില്‍ കോടതി തന്നെ പറയുന്നു. അപ്പോള്‍, ഇനിയും അറിയാനിരിക്കുന്നതേയുള്ളോ വിശ്വാസികള്‍ പാവനമെന്ന് കരുതിയ ഇടത്തെ ഒരുകൂട്ടമാളുകള്‍ സംഘടിതമായി കൊള്ളയ്ക്ക് ഇരയാക്കിയതിന്റെ കഥകള്‍?