ഒരു വര്‍ഗീയതോടും മൃദുസമീപനം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഗീയ ലഹളയുമുണ്ടാകാത്ത പത്താണ്ടാണ് പിന്നിടുന്നു, തലശ്ശേരി കലാപകാലത്ത് സഖാക്കൾ പള്ളിക്ക് കാവൽ നിന്നിരുന്നുവെന്നു എന്നും പ്രസംഗം. വേദി തിരുവനന്തപുരത്ത്, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്്‍ലിയാരുടെ കേരളയാത്രയുടെ സമാപന സമ്മേളനം. തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ മുഖ്യമന്ത്രി ആ വേദില്‍ അതിപ്രധാന രാഷ്ട്രീയം പറഞ്ഞുവച്ചു. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് അതേ വേദിയില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുന്നു, തിരഞ്ഞെടുപ്പില്‍ തോറ്റാലും വര്‌‍ഗീയതയോട് ഇരട്ടത്താപ്പ് അരുത്, ഒരുവശത്ത് വര്‍ഗീയതയ്ക്കെതിരെ പറഞ്ഞ് മറുവശത്ത് അത് പറയുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന പിന്തുണയ്ക്കുന്ന നിലപാട് പാടില്ലെന്ന് വെള്ളാപ്പള്ളിയുടെ പേര് ഉദ്ദരിക്കാതെ മറുപടി. ഏറെനാളായെ കേരളരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തിന്‍മേല്‍ പിണറായിയും സതീശനും പുതിയ പോര്‍മുഖം തുറക്കുന്ന നേരത്ത്, കൗണ്ടര്‍ പോയ്ന്‍റിന്‍റെ ചോദ്യം. ആരാണിവിടെ കാപട്യക്കാര്‍ ? നാല് വോട്ടിനായി ഇന്ന് കേരളത്തില്‍ വര്‌‍ഗീയതയ്ക്ക് ചൂട്ട് പിടിക്കുന്നത് ആരാണ്?

ENGLISH SUMMARY:

Kerala Politics takes center stage as Pinarayi Vijayan and V.D. Satheesan engage in a war of words over communalism. The political landscape heats up with accusations of hypocrisy and vote-bank politics ahead of the upcoming elections.