TOPICS COVERED

ശബരിമലയിലെ വമ്പൻ സ്പോൺസർമാരുടെ തനിനിറം പുറത്തുവരുന്നു. സ്വർണ്ണ കൊള്ളസംഘത്തിലുള്ളവൻ പ്രായച്ഛിത്തമായി സന്നിധാനത്ത് അന്നദാനം നടത്തുന്നു. മാളികപ്പുറത്ത് മാല വാങ്ങാൻ ലക്ഷങ്ങൾ കൊടുക്കുന്നു. അയ്യപ്പൻ കൂടി പാർട്ണരായ കമ്പനിയുടമകളെന്ന് മുൻ ദേവസ്വം മന്ത്രി തന്നെ പ്രകീർത്തിച്ചവരാണ് അമൂല്യവസ്തുക്കളുടെ കടത്തുകാരാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്നത്. അമൂല്യമായ സ്വർണ്ണപ്പാളികൾ കടത്തുക, ലാഭത്തിൽ ഒരു പങ്ക് അയ്യപ്പന് നൽകുക. പോറ്റി മോഡൽ കൊള്ളയുടെ വിശദാംശങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്. ആഗോള അയ്യപ്പസംഗംമം അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പരിഹസിച്ച സ്വർണ്ണം പൂശലാണ് ഇപ്പോൾ രാജ്യന്തര വിഗ്രഹ കടത്തിലേക്ക് എത്തിനിൽക്കുന്നത്. ഇഡി കൂടി കളത്തിലിറങ്ങിയതോടെ പണംപോയ വഴികളിലേക്ക് അന്വേഷണം നീളുകയാണ്. കോടതിയുടെ വെറുമൊരു സംശയമായി കരുതിയ കപൂർ മോഡൽ വിഗ്രഹ കൊള്ള യാഥർത്ഥ്യമെന്ന് വെളിപ്പെടുകയാണോ? സ്പോൺസർമാരായി അഭിനയിച്ച കൊള്ളക്കാരിൽ നിന്ന് പണം കൈപ്പറ്റിയ ഉന്നതർ ആരൊക്കെയാണ്? ഡിസംബ‍ർ 5ന് ശേഷം എന്തുസംഭവിച്ചുവെന്ന ഹൈക്കടതിയുടെ ചോദ്യത്തിന് ശരിയായ ഉത്തരമുണ്ടാകുമോ? എ പത്മകുമാറിനും മേലെയുള്ള ദൈവതുല്യർ ആരെന്ന് കേരളം തിരിച്ചറിയുമോ? 

ENGLISH SUMMARY:

Sabarimala gold smuggling investigation reveals deep-seated corruption. The investigation uncovers a conspiracy involving sponsors and idol smuggling activities.