പാരഡി ഗാനത്തിനുമപ്പുറം  ശബരിമല സ്വർണ്ണക്കൊള്ള നിർണ്ണായക വഴിത്തിരിവിലേക്കോ? സ്മാർട്ട് ക്രിയേഷൻസ് ഉടമയും റോധം ജ്വല്ലറി ഉടമയും അറസ്റ്റിലായതോടെ ഹൈക്കോടതി സംശയിച്ച കപൂർ മോഡൽ വിഗ്രഹക്കടത്തിലേക്ക് അന്വേഷണം എത്തുകയാണോ? രമേശ് ചെന്നിത്തലയോട് പ്രവാസി വ്യവസായി വെളിപ്പെടുത്തിയ രാജ്യാന്തര കള്ളക്കടത്ത് തെളിയുകയാണോ? അതേസമയം,  ഹൈക്കോടതി ഇന്ന് ഉന്നയിച്ച ചോദ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സർക്കാർ സമ്മർദ്ദം ഏറുന്നു എന്ന് സൂചിപ്പിക്കുന്നതാണോ? എ പത്മകുമാറിനു ശേഷം രാഷ്ട്രീയ നേതാക്കളിലേക്കുള്ള അന്വേഷണം മരവിച്ചതാണ് എസ്ഐടിയെ സംശയനിഴലിലാക്കുന്നത്. പത്മകുമാറിനൊപ്പം ബോർഡിലുണ്ടായിരുന്ന സിപിഐ നേതാവ് ശങ്കർദാസിനെയും സിപിഎം നേതാവ് വിജയകുമാറിനെയും എസ്ഐടി വെറുതെ വിടുന്നത് എന്തുകൊണ്ടാണ്? അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്ക് അന്വേഷിക്കാൻ എസ്ഐടിക്ക് മടിയാണോ? 2025 ൽ പോറ്റി മോഡൽ ആവർത്തിച്ച, പിഎസ് പ്രശാന്ത് പ്രസിഡൻറായ ബോർഡിനെ എസ്ഐടി വെറുതെ വിടുകയാണോ? ശബരിമല സ്വർണ്ണക്കൊള്ളയിലേക്ക് ഇഡി വരുന്നത് കള്ളപ്പണം കണ്ടെത്താനാണോ, അതോ കുളം കലക്കാനാണോ? ഇഡിയിൽ പ്രതീക്ഷ അർപ്പിക്കുന്നത് ആരാണ്? 

ENGLISH SUMMARY:

Sabarimala gold scam investigation takes a crucial turn with recent arrests. The focus is now on potential idol smuggling and uncovering international smuggling operations, prompting scrutiny of political figures and the Devoswom Board.