gold-highcourt

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി‌‌യെ സംശയിച്ച് ഹൈക്കോടതി. അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി കേസില്‍ മനഃപുര്‍വ്വമായ മെല്ലെപ്പോക്ക് സംശയിക്കുന്നതായി പറ‍ഞ്ഞു. ഡിസംബര്‍ അഞ്ചിനുശേഷം കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും, സ്വര്‍ണം മാത്രമല്ല ഭക്തരുടെ വിശ്വാസവും മോഷണംപോയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. 

അന്വേഷണത്തില്‍ ഗുരുതര സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയവും പ്രകടിപ്പിച്ചു. മുന്‍ ബോര്‍ഡംഗങ്ങളെ അറസ്റ്റുചെയ്തില്ല, വിജയകുമാറിന്‍റെയും ശങ്കരദാസിന്റെയും പേര് പറഞ്ഞായിരുന്നു കോടതിയുടെ വിമര്‍ശനം. പഴുതടച്ച അന്വേഷണം വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ ഹൈക്കോടതി ഇരുവരയും അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യമാണെന്നും ചൂണ്ടിക്കാട്ടി.   

അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസ് ഇഡിയും അന്വേഷിക്കും. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. ഇഡി അന്വേഷണം വേണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വാദം തള്ളിയാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്. ഇഡി അന്വേഷണമാകാമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Sabarimala Gold Theft Case investigation raises concerns of deliberate delays by the High Court. The court expresses dissatisfaction with the progress and suspects intentional slowdowns, highlighting potential theft of both gold and devotees' faith.