പോറ്റിയേ, കേറ്റിയേ... പാരഡിപ്പാട്ടുകേസില്‍ സിപിഎം പയറ്റുന്നത് എന്താണ് ? അയ്യപ്പന്‍ എന്ന വാക്ക് പാട്ടില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പരാതിക്കാരിന്‍റെ ആവശ്യം. എന്നാല്‍ പിണറായിയുടെ കേരളാ പൊലീസിന് അത് പോര. മതവിശ്വാസം തകര്‍ക്കാനും വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കിവിടാനുമാണ് പാട്ട് തയാറാക്കിയതെന്ന് പൊലീസിന്‍റെ കുറ്റം ചാര്‍ത്തല്‍. അങ്ങനൊരു മതവികാരം വൃണപ്പെടുത്തല്‍ പ്രശ്നം, ഈ പാരഡിപ്പാട്ടില്‍ ഒരിടത്തുമില്ലെന്ന് നിയമവിദഗ്ധരായ വിദഗ്ധര്‍ മിക്കവരും തുറന്ന് വിലയിരുത്തി, വിശ്വാസികള്‍ പലരും വിശദീകരിച്ചു. എന്തിന് ഹിന്ദു ഐക്യവേദിക്ക് പോലും ഈ പാട്ട് പെര്‍ഫെക്ടെന്ന് അഭിപ്രായം.
കോണ്‍ഗ്രസിനെപ്പോലെ ബിജെപിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ പാരഡി ഉപയോഗിച്ചു. എന്നിട്ടും ഈ പാട്ടിനെ സംസ്ഥാന സര്‍ക്കാരും പൊലീസും പ്രശ്നവല്‍ക്കരിക്കുന്നെങ്കില്‍ ചോദ്യങ്ങള്‍ ഇതാണ്.– പാട്ട് വൃണപ്പെടുത്തിയത് പാര്‍ട്ടിയെയോ ? പാട്ടിനും പൂട്ടിട്ട് പിണറായി സര്‍ക്കാര്‍ എങ്ങോട്ട് ?