ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് മുന്‍കൂര്‍ജാമ്യം കിട്ടുമോയെന്ന് നാളെ അറിയാം. അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം വാദം കേട്ട ശേഷം തുടര്‍വാദത്തിനായി നാളത്തേക്ക് മാറ്റി.ഏറ്റവും ഒടുവില്‍., 23 കാരിയുടെ പരാതിയില്‍ കൂടി പൊലീസ് കേസെടുത്തു. കുറ്റം ബലാല്‍സംഗം തന്നെ. അപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ രണ്ട് ബലാല്‍സംഗ കേസുകള്‍ എന്നതാണ് സ്ഥിതി. നിയമ നടപടി ഇവിടെ വരെ എത്തിനില്‍ക്കുമ്പോള്‍... കോണ്‍ഗ്രസിലേക്ക് നോക്കുകയാണ് നമ്മള്‍. ചോദ്യം ഒന്നേ ഒന്ന്. രാഹുലിനെതിരെ കോണ്‍ഗ്രസിന്‍റെ വിധിയെത്ത് എന്തുകൊണ്ട് വൈകുന്നു ?. പുറത്താക്കണമെന്ന നിലപാട് കടുത്ത് പറഞ്ഞിട്ടുണ്ട്, ഇനി കാത്തുനില്‍ക്കേണ്ട, ബ്രഹ്മാസ്ത്രം പ്രയോഗിക്കണം എന്ന് തന്നെ പറഞ്ഞു കെ.മുരളീധരന്‍. സതീശനും സുധാകരനും ഷാനിമോളും ഷമയും അടക്കം നേതാക്കള്‍ ഇതേ നിലപാടിലാണ്. ഉചിത സമയത്ത് തീരുമാനമെടുത്ത പാര്‍ട്ടിയാണെന്നും ഇനിയും അങ്ങനെ തന്നെയാണെന്നും കെ.സിയും കെപിസിസി പ്രസിഡന്‍റും. 23 കാരിയായ പെണ്‍കുട്ടിയുടെ പരാതി കിട്ടിയിട്ട് 24 മണിക്കൂറെ ആയുള്ളൂ, കാത്തിരിക്കൂ എന്നും നേതാക്കള്‍. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– കോടതി വിധി നോക്കിയോ കോണ്‍ഗ്രസിന്‍റെയും വിധി ?