ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരെ ആ യുവതി പരാതി നല്‍കി. ഒരു പരാതിയും ഇല്ലാത്ത ആരോപണം എന്ന വാദത്തിന് അറുതിയായി. ഇപ്പോഴിത് പരാതിയുള്ള കേസാണ്. വൈകീട്ട് മൂന്ന് മുപ്പതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിക്കാരി നേരിട്ടെത്തി. കയ്യോടെ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥന്‍ , ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനെ വിളിച്ചുവരുത്തി , അദ്ദേഹം പരാതി കൈപറ്റി. ലൈംഗികപീഡന പരാതിയുടെ പൊതുമാനം. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ചു എന്ന് യുവതി. ഇക്കാര്യത്തില്‍ ഇതിനകം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അടക്കമുള്ള ശബ്ദേരഖ, ചാറ്റുകള്‍ എന്നിങ്ങന ഡിജിറ്റല്‍ തെളിവുകളും കൈമാറിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നും നീതിന്യായകോടതിയിലും, ജനങ്ങളുടെ കോടതിയിലും സത്യം തെളിയിക്കുമെന്നും അപ്പോഴും രാഹുലിന്‍റെ ഫേയ്സ് ബുക്ക് പോസ്റ്റ്. യുവതിക്ക് ഒപ്പമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. വി–കെയര്‍ എന്ന ഒറ്റവരി പ്രതികരണവുമായി വി.ശിവന്‍കുട്ടി. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് ലൈന്‍ പിടിച്ച് കെപിസിസി പ്രസിഡന്‍റ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍. പന്ത് സര്‍ക്കാരിന്‍റെ കോര്‍ട്ടിലാണെന്ന് കെ.മുരളീധരന്‍. തിരഞ്ഞെടുപ്പ് അടുത്താല്‍ കള്ളക്കേസും വരുമെന്ന് അടൂര്‍പ്രകാശ്. ഒന്നും പറയാതെ പ്രതിപക്ഷ നേതാവ്. അന്വേഷണ സംഘം അതിവേഗം പരാതിക്കാരിയുടെ മൊഴിയെടുക്കും. രാഹുല്‍ ഉടന്‍ അഴിക്കുള്ളിലേക്കോ ?