രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര വില്ലയിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ടു മണിക്കൂർ മുൻപ് രാഹുൽ മുങ്ങി.
ഇതിലും ട്രോള്‍ രാഹുല്‍ ഈശ്വറിനാണ്. രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു. എന്നാലും രാഹുലെ എന്നോട് ഇത് വേണ്ടായിരുന്നുവെന്ന് രാഹുൽ ഈശ്വർ പറയുന്ന മീമുകളാണ് സൈബർ ഇടത്ത് ട്രെൻഡ്.
രാഹുൽ ഓടി ഓടി ക്രോസ് കൺട്രി മാരത്തണിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമാകുമെന്നും, ഇത്രയും ദിവസം നിന്നെപ്പോലെ ഒരു ഉടായിപ്പിന് വേണ്ടി ആണല്ലോ ഞാൻ പട്ടിണി കിടന്നത് ഇനി എന്‍റെ പട്ടി കിടക്കും എന്നെല്ലാമാണ് സൈബറിടത്തെ കമന്‍റ്.