സിപിഎം നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ പത്മകുമാറിനെ ശബരിമലസ്വര്‍ണക്കൊള്ളയില്‍ കൂടുതൽ ചോദ്യം ചെയ്യാനായി എസ്ഐടി , കസ്റ്റഡിയിൽ വാങ്ങിയതോടെ നെഞ്ചിടിപ്പ് ഉയരുന്നത് ആർക്കൊക്കെയാണ്? ദൈവതുല്യർ ആരെന്ന് പത്മകുമാർ വെളിപ്പെടുത്തുമോ? അതോ, പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി നടത്തുന്ന അനുനയ നീക്കങ്ങളിലൂടെ പത്മകുമാറിൻറെ വായടപ്പിക്കുമോ? ദേവസ്വം ബോർഡ് തലപ്പത്തുനിന്ന് തന്ത്രിമാരിലേക്ക് .അന്വേഷണ സംഘം എത്തുന്നത് എന്തുകൊണ്ടാണ്? ശബരിമല സന്നിധാനത്തെ ഏത് അറ്റകുറ്റപ്പണിക്കും തന്ത്രിയിലൂടെ ദേവൻറെ അനുജ്ഞ (അനുവാദം) വാങ്ങമെന്ന ചട്ടം ശരിയായി പാലിച്ചോ എന്നു മാത്രമാണോ അന്വേഷിച്ചത്? അതോ തന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയെന്ന് സംശയിക്കുന്ന വൻകൊള്ളകൾ എസ്ഐടിക്കു മുന്നിലുണ്ടോ? ദേവസ്വം പ്രസിഡൻറുമാരിൽ നിന്ന് മന്ത്രിയിലേക്ക് പോകാതെ തന്ത്രിയിലേക്ക് അന്വേഷണം എത്തുന്നത് സിപിഎമ്മിന് ആശ്വാസമാകുന്നുണ്ടോ? വിശ്വാസ മാഫിയയുടെ അമ്പരപ്പിക്കുന്ന കള്ളക്കച്ചവടങ്ങൾ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിലൂടെ വെളിപ്പെടുമോ? കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന് മുറിവേല്‍പ്പിച്ചവരെയെല്ലാം അന്വേഷണസംഘം പൊതുസമൂഹത്തിന് മുന്നില്‍ നിര്‍ത്തുമോ ?