തദ്ദേശ തിരഞ്ഞെടുപ്പ് കാലമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പടലപ്പിണക്കവും ഉള്‍പ്പാര്‍ട്ടി തല്ലും അതേ തുടര്‍ന്ന് പാര്‍ട്ടി വിടലുമൊക്കെ കണ്ടിട്ടുണ്ട്. കാണുന്നുണ്ട്. എന്നാല്‍ ഇന്ന് തിരുവനന്തപുരത്ത് ഒരുയുവാവ് ജീവന്‍ വെടിഞ്ഞിരിക്കുന്നു. ആരോപണ മുന ബിജെപിക്കും RSSനും നേരെ. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് ആത്മഹത്യചെയ്തത്. സുഹൃത്തുക്കള്‍ക്ക് വാസ്ടാപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. സ്ഥാനാര്‍ഥിയാക്കിയില്ല, പരിഗണിച്ചത് മണ്ണുമാഫിയക്കാരായ RSSകാരെ, മൃതദേഹം നേതാക്കളെ കാണിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. ബിജെപി പ്രവര്‍ത്തനല്ലെന്ന് ജില്ലയിലെ ബിജെപി നേതൃത്വം, എല്ലാം പരിശശോധിക്കട്ടെയെന്ന് സംസ്ഥാന അധ്യക്ഷന്‍. ബി.ജെ.പിയിലെ പോര് മനുഷ്യ ജീവനെടുക്കുന്നു എന്ന് കോണ്‍ഗ്രസും സിപിഎമ്മും. ആനന്ദിന്‍റെ ജീവന് ഉത്തരവാദിയാര് ?