‘ പരമപവിത്രമതാമീ മണ്ണില്‍ ഭാരതാബയെ പൂജിക്കാന്‍’.. എന്ന് തുടങ്ങുന്ന, ശാഖകളില്‍ പ്രാര്‍ഥനയ്ക്ക് തൊട്ടുമുന്‍പ് RSS പ്രവര്‌ത്തകര്‍ കൂട്ടാമയി ആലപിക്കുന്ന പാട്ട്, ഗണഗീതം... അത് സ്കൂള്‍ കുട്ടികള്‍ ചൊല്ലുന്നു. അവരെ കൊണ്ട് ചൊല്ലിപ്പിക്കുന്നു. ആ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവയ്ക്കുന്നു. അങ്ങനെ, എറണാകുളം– ബെംഗളൂരു വന്ദേഭാരതിന്‍റെ കന്നിയാത്രയില്‍ രാഷ്ട്രീയം ഒളിച്ചു കടത്തി എന്ന വിവാദം കത്തി. പാടിയത് ദേശഭക്തി ഗാനമാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പള്‍ തൊട്ട് ബിജെപി കേന്ദ്രമന്ത്രിമാര്‍ വരെ. തീവ്രവാദ ഗാനമല്ലല്ലോ എന്ന് സുരോഷ് ഗോപി. RSS തീവ്രവാദ ഗ്രൂപ്പ് തന്നയെന്ന് മന്ത്രി ആര്‍.ബിന്ദു. ഇതിലെന്ത് ദേശഭക്തി ? ഒരു സംഘടനാ ഗാനം കുട്ടികളെ കൊണ്ട് പാടിപ്പിച്ച്, അവരെയും ആ പൊതു പരിപാടിയെയും ദുരുപയോഗം ചെയ്തെന്നും RSSന്‍റെ ഒളിച്ചു കടത്തലാണെന്നും വിദ്യാഭ്യാസമന്ത്രിയും പ്രതിപക്ഷ നേതാവും. നിബന്ധനകള്‍ ലംഘിച്ചാല്‍ സ്കൂളിന്‍റെ NOC റദ്ദ് ചെയ്യാനാകുമെന്ന് ശിവന്‍കുട്ടി, സ്കൂളിനെതിരെ നടപടി വേണമെന്ന് വി.ഡി.സതീശന്‍. അവിടെ ഗണഗീതം എന്തിന് പാടിപ്പിച്ചു ?