കോടതിയില്‍ തോറ്റതിന് പിന്നാലെ പാര്‍ട്ടിയും പറഞ്ഞു.. ‘കടത്ത് പുറത്ത്’. ഒടുവില്‍, എം.എല്‍.എ ആയി സത്യവാചകം ചൊല്ലിയതിന് ആണ്ടൊന്ന് തികഞ്ഞ അതേനാള്, ഡിസംബര്‍ നാലിന്, രാഹുല്‍മാങ്കൂട്ടത്തിലെന്ന യുവ നേതാവിന്റെ സമാനതകളില്ലാത്ത പതനം. പാര്‍ട്ടിയും പ്രവര്‍ത്തകരും പോറ്റിക്കെട്ടിയ പ്രതീക്ഷക്കോട്ടയുടെ നെറുകയിരിക്കുമ്പോഴാണ്, ജനപ്രതിനിധിയുടെ ഉത്തരവാദിത്തം ബോധം നയിക്കേണ്ട നേരത്തേണ്, ബലാല്‍സംഗവും ഗര്‍ഭച്ഛിദ്രവും അടക്കമുള്ള കൊടിയ കുറ്റകൃത്യങ്ങള്‍ എം.എല്‍.എക്ക് മേല്‍ ജനം കേള്‍ക്കുന്നത്. ഇപ്പോഴത് കോടതിക്ക് ബോധ്യപ്പെടുന്നത്. കുറ്റക്കാരനാണ് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമുണ്ടെന്ന്, അതിജീവിത സമര്‍പ്പിച്ച തെളിവുകള്‍ അത് ബോധ്യപ്പെടുത്തുന്നു എന്ന് തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ വിധിയിലുണ്ട്. പുകഞ്ഞ കൊള്ളി പുറത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. സൈബറിടത്തില്‍ ഇനിയും ന്യായീകരിക്കുന്നവര്‍ പാര്‍ട്ടിക്കാരല്ലെന്ന് മുരളീധരന്. തന്റെ സൗഹൃദം സംഘടനാ സൗഹൃദമെന്ന് ഷാഫി. അഭിമാനം തോന്നുന്ന നിലപാടാണെടുത്തതെന്ന്, സിപിഎമ്മിന് ഇതുപോലൊരു നിലപാട് സാധ്യമായിട്ടുണ്ടോ എന്ന് പ്രതിപക്ഷനേതാവ്. പരാതികള്‍ പലതും പൂഴ്ത്തിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. അങ്ങനെ അങ്ങനെ, രാഷ്ട്രീയ വാദപ്രതിവാദ നേരത്ത്.... കൗണ്ടര്‍പോയ്ന്റ് ചോദിക്കുന്നു– രാഹുലിനെ പടിക്ക് പുറത്തിട്ട കോണ്‍ഗ്രസ് ക്ലിയറായോ ? ഈ നാട് കണ്ടത് ആരുടെയെല്ലാം എന്തെല്ലാം നടപടി മാതൃകകള്‍ ?