നാളെ ബീഹാര്‍ ജനവധിക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരി വെളിപ്പെടുത്തല്‍. കേന്ദ്രീകൃതവും ആസൂത്രിതവുമായ ക്രമക്കേടിലൂടെ വ്യാജപണികളിലൂടെ ഹരിയാന എന്ന സംസ്ഥാനം അടപടലം ബിജെപി അടിച്ചെടുത്തെന്ന് രാഹുല്‍. ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ എന്നതിന് കമ്മീഷന്‍ രേഖകള്‍ തന്നെ ആധാരമാക്കി ശക്തിയുക്തമായ വാദം. ബ്രസീലിലെ മോഡലിന്‍റെ ചിത്രത്തില്‍ സീമ, സ്വീറ്റി, സരസ്വതി, സീത, പിങ്കി, മഞ്ജു.. അങ്ങനെ 10 ബൂത്തി 22 വോട്ട്.. ഇരട്ടവോട്ട് 5,21,619 , തെറ്റായ അഡ്രസ് 93,174 എണ്ണം, ബിജെപി ജില്ലാ നേതാവിന്‍റെ അഡ്രസില്‍മാത്രം ഒരു മണ്ഡലത്തില്‍ 66 വോട്ട്, ഉത്തര്‍പ്രദേശിലെ മധുരയില്‍ വോട്ടുള്ള ബിജെപി സര്‍പഞ്ചിന് അഥവ ഗ്രാമപഞ്ചായത്ത് പ്രഡിന്‍റിന് ഹരിയാനയിലെ ഹൂഡലിലും വോട്ട്. ഇമ്മട്ടില്‍ കള്ളക്കളിയിലൂടെ 25 ലക്ഷം വ്യാജവോട്ടെന്ന് രാഹുല്‍, എന്നുവച്ചാല്‍ ഹരിയാനയില്‍ 8ല്‍ ഒരു വോട്ട് വ്യാജമെന്ന് പറയുന്ന പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ നിമഷം വരെ മറുപടിയില്ല. ഒദ്യോഗിക വാര്‍ത്തകുറിപ്പോ, വിശദീകരണമോ ഇല്ല. കമ്മീഷനോടാണ് പ്രധാന ചോദ്യങ്ങളെങ്കില്‍ ഉടനടി കണ്ടത് ബിജെപിയുടെ മറുപടി. അതില്‍ പക്ഷേ, കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു പറയുന്നു. രാഹുല്‍ ഗാന്ധി, തോല്‍വി സമ്മതിക്കാന്‍ പഠിക്കൂ എന്ന്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– H ഫയലില്‍ കണ്ടതെന്ത് ? അത് കൊണ്ടതെവിടെ ?