വല്യേട്ടന് മുന്നില്‍ സിപിഐക്ക് മുട്ടുവിറക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സിപിഐയുടെ ഉറച്ച നിലപാടിന് മുന്നില്‍ സിപിഎം മുട്ടുമടക്കി. പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ദാസനും ചിലപ്പോൾ വിജയനാകുമെന്ന് തെളിയിക്കുകയായിരുന്നോ സിപിഐ? പിഎം ശ്രീയിൽ സിപിഐ നേടിയത് അപ്രതീക്ഷിതമായ രാഷ്ട്രീയ വിജയമോ? പാർട്ടിയെയും മുന്നണിയെയും മന്ത്രിസഭയെയും സ്വന്തം ചൊൽപ്പടിക്ക് നിർത്തിയിരുന്ന പിണറായി വിജയന് നേരിടേണ്ടി വന്ന അസാധാരണമായ തിരിച്ചടിയോ? ഉറച്ച നിലപാടുകളുള്ള മുൻഗാമികളുടെ നിഴൽപോലും അല്ലെന്ന വിമർശനം ബിനോയ് വിശ്വം ആദ്യമായി മറികടന്നോ? യഥാർത്ഥത്തിൽ ഇത് സിപിഐയുടെ വിജയമാണോ? അതോ, സിപിഐയെ മുൻനിർത്തി സിപിഎമ്മിലെ ഒരു വിഭാഗം നേടിയ വിജയമോ? പിണറായി വിജയൻ പാർട്ടിക്കും മുന്നണിക്കും ചോദ്യം ചെയ്യാനാവാത്ത നേതാവായി തന്നിഷ്ടം മാത്രം നടപ്പാക്കുന്നതിൽ എതിർപ്പുള്ളവരുടെ ഉപകരണമായതാണോ സിപിഐ? വാർത്താ സമ്മേളനത്തിൽ അതൃപ്തി മറച്ചുവയ്ക്കാതിരുന്ന മുഖ്യമന്ത്രി, ഇപ്പോഴത്തെ കൊടുങ്കാറ്റടങ്ങുമ്പോൾ സ്വന്തം തീരുമാനം തന്നെ നടപ്പാക്കുമോ? സിപിഐയുടെ ശ്രീ പിണറായി മായ്ക്കുമോ?