വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായിയും അന്യോന്യം പാടിപ്പുകഴ്ത്തുന്നത് തുടരുന്നതിനിടെ സുകുമാരന്‍ നായര്‍ കൂടി സര്‍ക്കാരിനെ സ്തുതിക്കുകയാണ്. വിഷയം ശബരിമല അയ്യപ്പ സംഗമം. ആ പരിപാടി നടത്തിയതിലൂടെ പിണറായി സര്‍ക്കാര്‍ വിശ്വാസ സംരക്ഷകരായി മാറി എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം.
കോണ്‍ഗ്രസിന് കള്ളക്കളിയെന്നും ബിജെപി ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍. എന്‍എസ്എസിന്‍റെ ഈ നിലപാടിന് എസ്എന്‍ഡിപി യോഗത്തിന്‍റെ കയ്യടിയും കാണുകയാണ് കേരളം. സിപിഎമ്മിന് എന്തായാലും സന്തോഷം. സര്‍ക്കാരിന് കിട്ടുന്നതെന്തും ഗുണം. കോണ്‍ഗ്രസ് ബി.ജെ.പി ക്യാംപുകളില്‍ പടര്‍ന്ന നിരാശ പക്ഷേ നേതാക്കള്‍ പുറത്തുകാണിക്കുന്നുമില്ല. എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ കെ.സി വേണുഗോപാലിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്നും വാര്‍ത്ത.
കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– സമുദായ നേതാക്കളുടെ പ്രതികരണത്തില്‍ എന്തൊക്കെ? അവര്‍ പയറ്റുന്നതെന്ത്? എസ്.എന്‍.ഡി.പിക്ക് പിന്നാലെ എന്‍∙എസ്.എസും ഇടത്തേക്ക് ഇടുകയാണോ രാഷ്ട്രീയ ഇന്‍ഡിക്കേറ്റര്‍?