രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജിയുണ്ടാകുമോ ? എപ്പോള്‍ ? ഉചിതമായ തീരുമാനത്തിനായുള്ള ആലോചനയിലാണ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി പ്രതികരിച്ചത്. ഇത്ര നീളത്തില്‍ കൂട്ടിയും കിഴിച്ചും ആലോചിക്കാന്‍ ഇതിലെന്തൊക്കെ ? പാര്‍ട്ടിയില്‍ പ്രതിപക്ഷ നേതാവും , മുന്‍പ്രതിപക്ഷ നേതാവും അടക്കം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും, എല്ലാത്തിനും ഉപരി ഹൈക്കമാന്‍ഡും എം.എല്‍.എ രാജിവയ്ക്കണം എന്ന നിലപാടെടുത്തിട്ടും തീരുമാനത്തിന് അമാന്തമുണ്ടാകുന്നതിന് പിന്നില്‍ എന്തൊക്കെ ? 

പുറത്തുവന്ന കോള്‍ റെക്കോര്‍ഡുകളെ കുറിച്ച് രാഹുലിനോട് പാര്‍ട്ടി ചോദിച്ചോ  ? രാഹുലിന് അതില്‍ മറുപടിയുണ്ടോ ?ഉയര്‍ന്ന ആരോപണങ്ങളില്‍ ഒന്നിനുമാത്രം ഇപ്പോള്‍ രാഹുല്‍ മറുപടി നല്‍കുന്നത് എന്തുകൊണ്ട്  ? രാജിയെക്കുറിച്ച് അടക്കം മറ്റുചോദ്യങ്ങള്‍ക്ക് നിന്നുകൊടുക്കാത്തത് എന്ത് ?

ENGLISH SUMMARY:

Rahul Mamkootathil's potential resignation is under consideration by Congress leadership. The party is deliberating the appropriate decision amidst pressure from senior leaders and the high command.