കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ പ്രമുഖന്‍, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍, സര്‍വോപരി പാലക്കാടിന്റെ എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് വിവാദങ്ങളില്‍ കുടുങ്ങി ആ തിളക്കം കെടുന്നത്.
.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ തെളിവുകള്‍ ഒന്നിനുപിറകെ ഒന്നായി വെളിപ്പെടുത്തലുകളായും ചാറ്റുകളായും ശബ്ദരേഖയായുമെല്ലാം പുറത്തുവന്നോടെ ഗത്യന്തരമില്ലാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചിരിക്കുകയാണ്.
അപ്പോഴും തെറ്റ് ചെയ്തിട്ടില്ലെന്നാണ് രാഹുലിന്റെ ന്യായീകരണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരംപറയാന്‍ ബുദ്ധിമുട്ടുകയായിരുന്നു ചില കോണ്‍ഗ്രസ് നേതാക്കളെങ്കില്‍ മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടുകയായിരുന്നു മറ്റുചിലര്‍. ബിജെപിയും സിപിഎമ്മും യുവജനസംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. പക്ഷേ, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി തയാറാവാത്തതും ശ്രദ്ധേയമായി.
കൗണ്ടര്‍പോയിന്റ് ചോദിക്കുന്നു. കണ്ടത് ഒരു യുവനേതാവിന്റെ അധഃപതനമോ?