ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുളള ഇടക്കാല ഉത്തരവ് തുടരും. മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെയാണ് അറസ്റ്റിനുള്ള വിലക്ക്. വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് വിശദമായ വാദം കേൾക്കും. രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. അപ്പീലിൽ രാഹുലിന് കോടതി നോട്ടീസയച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം നിരീക്ഷിച്ച് പൊലീസ്. അടൂര്‍ നെല്ലിമുകളിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്ഷേത്ര സന്ദര്‍ശനത്തിനെത്തി. സ്കൂട്ടറില്‍ പോയ രാഹുലിനെ പിന്നാലെ പൊലീസ് സംഘവും പാഞ്ഞു. Also Read: ‘രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ളവര്‍ക്കാണ് ഇപ്പോള്‍ രക്ഷ’; എംഎം മണി
ഹാജരാകാന്‍ അന്വേഷണസംഘം ഇതുവരെ നോട്ടിസ് നല്‍കിയിട്ടില്ലെന്നും ഇന്ന് തന്നെ പാലക്കാടിന് പോകുമെന്നും രാഹുല്‍ പറഞ്ഞു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും, നിർബന്ധിച്ച് ഗർഭചിദ്രം നടത്തിയിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്.