ആണുങ്ങള്‍ അടക്കി വാണ അമ്മയുടെ കിരീടവും ചെങ്കോലും പിടിച്ചെടുത്ത് വനിതകള്‍. ചരിത്രത്തില്‍ ആദ്യമായി താരസംഘടന അമ്മയുടെ തലപ്പത്ത് സ്ത്രീകളെത്തുന്നു. കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ക്വട്ടേഷന്‍ ബലാല്‍സംഗമടക്കം ആരോപണങ്ങള്‍ കേട്ട് തലകുമ്പിട്ട സംഘടനയ്ക്ക് പുതിയ പ്രതീക്ഷേയകുന്നതാണ് ഈ തിരഞ്ഞെടുപ്പ്. ശ്വേത മേനോനും കുക്കുപരമേശ്വരനും നയിക്കുന്ന അമ്മ ഇതുവരെയുള്ള പിന്തിരിപ്പന്‍ നിലപാടുകള്‍ തിരുത്തുമോ ? ബലാല്‍സംഗക്കേസില്‍പ്പോലും, അവള്‍ക്കായി പ്രാര്‍ഥിക്കും അവനൊപ്പം പ്രവര്‍ത്തിക്കും എന്ന അഴകൊഴമ്പന്‍ നിലപാടെടുത്തിരുന്ന കാലം ചരിത്രമാകുമോ ?അനീതിക്കെതിരെ പ്രതികരിച്ച് പുറത്തുപോയ അംഗങ്ങള്‍ തിരിച്ചെത്തുമോ ?സ്വാതന്ത്ര്യദിനത്തില്‍ ഒരു വനിതാവിമോചനമായി ഈ തിരഞ്ഞെടുപ്പിനെ കണക്കാക്കാമോ ഈ വിജയം ? പൊളിച്ചടുക്കുമോ നാരീശക്തി ?