എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ഥികളാക്കാന്‍ താരങ്ങള്‍ക്കായി വലവിരിച്ച് എന്‍ഡിഎ. ജയസൂര്യയും ശ്വേത മേനോനും അടക്കമുള്ളവരെ ബിജെപി നേതൃത്വം സമീപിച്ചു. ഘടകകക്ഷി നേതാക്കളായ സാബു എം.ജേക്കബും തുഷാര്‍ വെള്ളാപ്പള്ളിയും മല്‍സരിക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ താരങ്ങള്‍ അടക്കം പൊതുസമ്മതരെ പരമാവധി കളത്തിലിറക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ ശ്രമം. താമര ചിഹ്നത്തില്‍ അല്ലെങ്കില്‍ ട്വന്‍റി ട്വന്‍റി അടക്കം ഘടകകക്ഷികളുടെ സ്ഥാനാര്‍ഥികളാക്കുക. ജയസൂര്യയും ശ്വേത മേനോനും മധു ബാലകൃഷ്ണനും അടക്കമുള്ള പ്രമുഖരെ നേരിട്ടും ദൂതര്‍മുഖേനയും സ്ഥാനാര്‍ഥികളാക്കാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ മല്‍സര സന്നദ്ധത ആരും അറിയിച്ചിട്ടില്ല. എറണാകുളം ജില്ലിയല്‍ നിന്ന് സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്ന മേജര്‍ രവിക്ക് ഒറ്റപ്പാലം സീറ്റിനോടാണ് പക്ഷെ താല്‍പര്യം.

ട്വന്‍റി ട്വന്‍റിയിലെത്തിയ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മല്‍സരിച്ചേക്കും. അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ആര്‍ രശ്മി എന്‍ഡിഎ സ്ഥാനാര്‍ഥിയാകാനാണ് നിലവില്‍ സാധ്യത. 

കൊച്ചി മേയര്‍ ആയിരുന്ന കോണ്‍ഗ്രസ് നേതാവുമായും ബിജെപി നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്. എറണാകുളത്ത് ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ട്വന്‍റി ട്വന്‍റിക്ക് നല്‍കിയേക്കും. കുന്നത്തുനാട് അടക്കം ഏഴ് സീറ്റുകള്‍ ട്വന്‍റി ട്വന്‍റിക്ക് നല്‍കാനാണ് പ്രാഥമിക ധാരണ. സാബു എം ജേക്കബും തുഷാര്‍ വെള്ളാപ്പള്ളിയും മല്‍സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ താല്‍പര്യം. സാബു എം ജേക്കബിനുമേല്‍ മല്‍സരിക്കാന്‍ സമ്മര്‍ദം ശക്തമാണ്. ബിജെപി ഭരിക്കുന്ന നഗരസഭ ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറ സീറ്റിലും സാബുവിന്‍റെ പേര് പരിഗണനയിലുണ്ട്. എന്നാല്‍ ബിജെപി തന്നെ മല്‍സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ആഗ്രഹിക്കുന്നത്. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സീറ്റുകളിലും സാബുവിന്‍റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. സാബു എം ജേക്കബുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. 

BJP Approaches Jayasurya and Shweta Menon for Candidac:

Celebrity candidates are being sought by the NDA for the Ernakulam district in Kerala, with leaders approaching individuals like Jayasurya and Shweta Menon. The BJP leadership also desires participation from constituent party leaders, Sabu M. Jacob and Tushar Vellapally