തൃശൂരില്‍ തിളച്ചുമറിയുകയാണ് വ്യാജവോട്ട് വിവാദം. ഒന്നിനുപിറകെ ഒന്നായി പുറത്തുവരുന്നത്, ലോക്സഭ തിര‍ഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലെ അട്ടിമറികളുടെ വിവരങ്ങളാണ്. വോട്ട് ചേര്‍ക്കാന്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന കോണ്‍ഗ്രസ് പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. സുരേഷ്ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് തൃശൂരില്‍മാത്രമല്ല കൊല്ലത്തുമുണ്ട് വോട്ട്.  മലപ്പുറത്തെ വോട്ട്  തൃശൂരിലേക്ക് മാറ്റിയിരിക്കുന്നു , BJP സംസ്ഥാന വൈസ് പ്രസിഡന്‍റ്  വി.ഉണ്ണിക്കൃഷ്ണന്‍. പൂങ്കുന്നത്തെ ഫ്ലാറ്റില്‍ 79 പേരെയാണ് ക്രമരഹിതമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും സുരേഷ് ഗോപിക്ക് ജനപ്രതിനിധിയായി തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസും സിപിഎമ്മും പറയുമ്പോള്‍, തോറ്റതിന്റെ കൊതിക്കെറുവാണെന്നാണ് ബിജെപിയുടെ മറുപടി.  ജയം കള്ളവോട്ടിലോ? 

ENGLISH SUMMARY:

Thrissur Fake Vote Controversy is currently boiling over with allegations of voter list irregularities. The controversy involves claims of fake affidavits and voter list manipulation, raising concerns about democratic processes.