വോട്ട് മോഷ്ടിക്കാന്‍ കൂട്ടു നിന്നെങ്കില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്ന് ആവര്‍ത്തിച്ചു രാഹുല്‍ഗാന്ധി. 2024 ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്ന ഗുരുതരമായ ആരോപണം രാജ്യത്തെ പ്രതിപക്ഷ നേതാവ് തെളിവുസഹിതം ഉന്നയിച്ചിട്ടും വാര്‍ത്താക്കുറിപ്പായിപ്പോലും ഒരു വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായിട്ടില്ല.
അട്ടിമറി നടന്നു എന്ന് തെളിവു സഹിതം പറഞ്ഞ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാകട്ടെ രാഹുല്‍ ഗാന്ധി തന്‍റെ മണ്ഡലത്തിലെ ഹിന്ദുക്കളെ അവഹേളിച്ചു എന്ന് പറയുന്നു. പൗരന്‍മാരെ ജനാധിപത്യത്തിലെ പരമാധികാരികളാക്കി മാറ്റുന്നത് വോട്ടവകാശമാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ തങ്ങളെ ആരാണ് ഭരിക്കേണ്ടത് എന്ന് ജനമാണ് നിശ്ചയിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ സുതാര്യവും ആരോഗ്യപരവുമായ വോട്ടര്‍ പട്ടികയാണ് അതിന് ആധാരം. വീട്ടുപേര് പൂജ്യവും അച്ഛന്‍റെ പേര് ABCDയും ആയവര്‍ ഇതിന് അപവാദമാണ്. രേഖാമൂലം പരാതിയില്ലാതെ അന്വേഷണമില്ലന്ന തിര.കമ്മിഷന്‍റെ നിലപാട് പരിഹാസ്യമോ? ഭരണഘടനാ സ്ഥാപനത്തെ വിരട്ടുന്നു എന്ന് ബിജെപി വിലപിച്ചാല്‍ രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായോ ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണകക്ഷിയുടെ ഏജന്‍റായി ചുരുങ്ങുന്നോ ?