ഇത്, ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികള്‍ പൊലീസ് കാവലില്‍ ജയിലിനു പുറത്ത് ചിയേഴ്സ് പറയുന്ന ഭരണകാലം. കൊടി സുനി,മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ സംഘാംഗങ്ങള്‍ക്കൊപ്പം ജൂലൈ 17 ന് തലശേരിയിലെ ഹോട്ടലിന് പുറത്ത് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഇന്ന് മനോരമ ന്യൂസ് പുറത്ത് വിട്ടു . ഈ സംഭവത്തിലാണ് എ ആര് ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. അതോടെ ആഭ്യന്തരവകുപ്പിനോടുള്ള ചോദ്യം തീര്‍ന്നെന്ന മട്ടിലാണ് പി.ജയരാജന് അടക്കമുള്ളവരുടെ പ്രതിരണം. ടി.പിയെ കൊന്ന വരെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കുന്നത് ഇതാദ്യമല്ല. വാരിക്കോരിയുള്ള പരോളിന്റെ കണക്കും വാര്‍ത്തയും നമ്മള് കേട്ടതെത്ര , കണ്ടതെത്ര. – കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു–
കൊലയാളികളോടുള്ള കരുതലിന് അറുതിയില്ലേ ? ഇപ്പോള്‍ കണ്ടത് പാര്‍ട്ടി സേവയോ ?