TOPICS COVERED

സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദനദാസും എട്ടാം ദിവസവും അഴിക്കുള്ളില്‍ത്തന്നെ. എന്‍ഐഎ കോടതിയിലെ ജാമ്യശ്രമവും ഇന്ന് വിജയിച്ചില്ല. കേസ് എന്‍ഐഎ കോടതിക്ക് വിട്ട നടപടി തന്നെ നിയമവിരുദ്ധമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലപാട് ഛത്തിസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞില്ല.

മലയാളി കന്യാസ്ത്രികള്‍ മനുഷ്യക്കടത്തുകാരും മതപരിവര്‍ത്തനത്തിന് വന്നവരുമല്ല എന്ന് ഛത്തിസ്ഗഡ് സര്‍ക്കാരിന് ബോധ്യമായില്ല. ഇരകളുടെ തന്നെ മൊഴി മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടും വിഷ്ണു ദേവ് സര്‍ക്കാരിന് അത് ബോധ്യപ്പെടാത്തതിന് കാരണം ബജ്റംഗ്ദള്‍ അടക്കം തീവ്ര വലതുപക്ഷ സംഘടനകളുടെ നിലപാടാണ് എന്ന് മറ്റ് പാര്‍ട്ടികള്‍ ആരോപിക്കുന്നു.

എന്നാല്‍ എന്‍ഐഎ കോടതിയില്‍ സാങ്കേതികമായ എതിര്‍പ്പ് മാത്രമാണ് ഉണ്ടായത് എന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. ആര് ആര്‍ക്കു വേണ്ടിയാണ് ശരിക്കും നിലകൊള്ളുന്നത് ? സത്യം സത്യമായി നിങ്ങളോട് പറയുന്നത് ആരാണ് ?   ആരാണ് നാടകം കളിക്കുന്നത് ? 

ENGLISH SUMMARY:

Sister Preethi Mary and Sister Vandana Das remain in custody on the eighth day, as their bail plea was once again rejected by the NIA court today. Notably, the Chhattisgarh BJP government did not raise Union Home Minister Amit Shah’s earlier remark—that transferring the case to the NIA court was legally improper—during court proceedings.