ഭാരതാംബയില്‍ നിന്ന് തുടങ്ങി, SFI സമരത്തിലൂടെ പടര്‍ന്ന്, ഒടുക്കം കേരള സര്‍വകലാശാലയിലെ ദൈനം ദിന പ്രവര്‍ത്തികളിലേക്ക് വരെ എത്തിയ സര്‍ക്കാര്‍–ഗവര്‍ണര്‍ പോര് അയഞ്ഞു. ഇരുകൂട്ടരും വെടിനിര്‍ത്തല്‍ നിലയിലെത്തി.
കേരള സര്‍വകലാശാലയില്‍ വി.സി. മോഹനന്‍ കുന്നുമ്മലിനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച SFIെയ,, അദ്ദേഹം കഴിഞ്ഞദിവസം ക്യാംപസില്‍ എത്തിയപ്പോള്‍ ആ വഴിയേ കണ്ടിരുന്നില്ല. പിന്നാലെ കാര്യങ്ങള്‍ ശുഭാന്ത്യത്തിലേക്ക് എന്ന സൂചന മന്ത്രി ആര്‍.ബിന്ദു തന്നെ നല്‍കി.
ഇന്നിതാ, മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ 40 മിനിറ്റ് കൂടിക്കാഴ്ച നടന്നു. രാജ് ഭവനിലേക്ക് മുഖ്യമന്ത്രി അങ്ങോട്ട് ചെന്നു. സര്‍ക്കാരിന്‍റ മുന്നോട്ട് പോക്കിന് പിന്തുണ തേടി. വിസി നിയമനങ്ങള്‍ക്കുള്ള പട്ടിക നല്‍കി. ഓണാഘോഷത്തിന് ക്ഷണിച്ചു. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ചായ സല്‍ക്കാരവും ഒരുക്കി. സര്‍വം സൗഹൃദമയം. സംസ്ഥാനത്തിന്‍റെ പൊതു താല്‍പര്യത്തിന്, ജനത്തിന് സഹകരണം എന്തുകൊണ്ടും സ്വാഗതാര്‍ഹം.
അപ്പോഴും ചോദ്യങ്ങള്‍ ബാക്കി. ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്തൊക്കെ ? തിരിച്ചു കിട്ടിയ ഉറപ്പുകള്‍ എന്തെല്ലാം ? ഉന്നത വിദ്യാഭ്യാസ രംഗത്ത് കാവി വല്‍ക്കരണം എന്ന ആരോപണത്തില്‍ ഇനിയെന്ത് ? ഭാരാതാംബ തര്‍ക്കം തീര്‍ത്തോ ? കോംപ്രമൈസ് എന്തിലെല്ലാം