അധികാര അനാസ്ഥകളില്ലാത്ത ലോകത്ത് അവന്‍ നിത്യനിദ്രയിലാണ്. നാടിന്‍റെ നെഞ്ചിലിപ്പോഴും നോവു പൊടിയുന്നു.  ഒരമ്മയ്ക്കും താങ്ങാനാവാത്ത ദുര്‍വിധിയുടെ നേര്‍ക്കാഴ്ചയായി ഇന്ന് മിഥുന്‍റെ അമ്മ സുജ. തണുത്തുറഞ്ഞ മകന്‍റെ ആ ദേഹം മാറോടണച്ച് കരഞ്ഞപ്പോള്‍ കൂടെ കരയാനെ പറ്റിയുള്ളൂ. ആ അമ്മയെ, കണ്ണീര് വറ്റിയ അവന്‍റെ അമ്മൂമയെ, മരവിച്ച നില്‍പ് തുടരുന്ന അച്ഛനെ, പിന്നെ.. വിറ കൈകളോടെ ചിതയ്ക്ക് ജ്വാല പകര്‍ന്ന കുഞ്ഞനുജനെ, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം കേരളം.

  ഒന്‍പത് കൊല്ലക്കാലം  തുടര്‍ന്ന അനാസ്ഥയ്ക്ക്. സര്‍ക്കാര്‍ വകുപ്പുകളും അല്ലാത്തവരും കൊടുക്കുന്ന കാശിന്‍റെ കണക്ക് മറുപടിയാകുമോ ? 48 മണിക്കൂറായി– ഒരു പ്രധാന അധ്യാപിക മാത്രമോ ഉത്തരവാദി ? വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക എന്ന സാമാന്യ നീതി ജലരേഖയാകുമോ ? മുഖം നോക്കാതെ നടപടി എന്ന വാക്കുകൊണ്ടുള്ള പ്രഹസനമോ ഇക്കാര്യത്തിലും ?

ENGLISH SUMMARY:

In a world free from administrative negligence, he would still be alive. The village continues to grieve in silence. Today, Mithun’s mother Suj stands as a heart-wrenching symbol of a fate too cruel for any mother to bear.