കണ്ണൂരിലെ ഒരു ചെറുപട്ടണമാണ് മലപ്പട്ടം. അവിടുന്ന് കേട്ട ആ പ്രകോപന മുദ്രാവാക്യത്തിന് ആരാണ് ഉത്തരം പറയേണ്ടത്.? ധീരജിനെ കുത്തിവീഴ്ത്തിയ കത്തി കടലില്‍ താഴ്ത്തിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ മുഴങ്ങുന്നതെന്തിനാണ്? ഗാന്ധിസ്തൂപം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരെന്ന് കേരള പൊലീസിന്റെ എഫ്ഐആര്‍ പറയുമ്പോള്‍ ആ അക്രമം എന്തിനായിരുന്നു. അതുവഴി ആ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്താണ്? കൊലക്കത്തി എടുത്തുപിടിക്കാന്‍ ആര്‍ക്കാണ് കൈ തരിക്കുന്നത്? മലപ്പട്ടത്തെ പ്രകോപനം കേരളത്തിലേക്ക് പടരാന്‍ ആരാണ് ആഗ്രഹിക്കുന്നത്?