കണ്ണൂരില്‍ വിവിധ കേസുകളില്‍ പ്രതികളായ സിപിഎം സ്ഥാനാര്‍ഥികളെല്ലാം ജയിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി.പി സുരേഷനും, ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനും, പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി.കെ നിഷാദുമാണ് ജയിച്ചത്. ജയിലിലുള്ള നിഷാദിന്‍റെ ജയം ഇനി കോടതി കയറും
Also Read: പിണറായി ചുവന്ന് തുടുത്തുതന്നെ; മുഖ്യമന്ത്രിയുടെ പഞ്ചായത്ത് തൂത്തുവാരി എല്‍ഡിഎഫ്
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തിയതി കഴിഞ്ഞാണ് പയ്യന്നൂര്‍ നഗരസഭയിലെ 46–ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ നിഷാദ് പ്രതിയായ കേസില്‍ കോടതി വിധി പറഞ്ഞിരുന്നത്.. ജയിച്ചാല്‍ സ്ഥാനം പ്രതിസന്ധിയിലാകുമെന്ന് സിപിഎം നേരത്തെ അറിയാം.. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്.
മേല്‍കോടതിയെ സമീപിക്കുമെന്നാണ് സിപിഎം നിലപാട്. പട്ടുവം പഞ്ചായത്ത് വെളിച്ചാങ്കില്‍ വാര്‍ഡില്‍ നിന്നാണ് ഷുക്കൂര്‍ വധക്കേസിലെ പ്രതിയായിരുന്ന പി.പി സുരേഷന്‍ ജയിച്ചത്. കേസിലെ 28ാം പ്രതിയാണ്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സുരേഷനെതിരായ പ്രോസിക്യൂഷന്‍ കേസ്. മറ്റൊരു സ്ഥാനാര്‍ഥിയായ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ 16–ാം വാര്‍ഡില്‍ നിന്നാണ് ജയിച്ചത്. തലശേരി നഗരസഭ മുന്‍ ചെയര്‍മാനായിരുന്നു. ഫസല്‍ കൊലപാതകത്തില്‍ ആസൂത്രണത്തില്‍ കാരായി ചന്ദ്രശേഖരന് പങ്കുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇവരെല്ലാം കുറ്റവാളികളല്ലെന്നാണ് സിപിഎം നിലപാട്.