എന്തുകൊണ്ട് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് വന്നു എന്നത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകും. 10 ാം തീയതി ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന്റെ മേലേ നടത്തിയ വമ്പന്‍ ആക്രമണത്തില്‍ തകര്‍ത്തത് ശത്രു രാജ്യത്തിന്റെ പത്തിലേറെ വ്യോമതാവളങ്ങളും സുപ്രധാന റഡാര്‍ സ്റ്റേഷനുകളും റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ മുതല്‍ സിന്തിലെ ഭോലാരി വരെ തലങ്ങും വിലങ്ങും ഇന്ത്യന്‍ മിസൈലുകള്‍ പാഞ്ഞെത്തിയതോടെയാണ് പാക്കിസ്ഥാന് അപകടം മണത്തത്. ഇന്ത്യന്‍ ആക്രമണത്തില്‍ കാര്യമായ ആള്‍നാശവും ഉണ്ടായി. തെളിവ് സഹിതം ഇന്ത്യന്‍ സേന പുറത്തുവിട്ട ഈ വിവരങ്ങളെ തള്ളിക്കളയാന്‍ ഇസ്ലാമാബാദിന് ആവില്ലെന്ന് ഉറപ്പ്.