എക്സാലോജിക് സിഎംആര്‍എല്ലിന് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് എസ്എഫ്ഐഒ അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം എക്സാലോജിക് ജീവനക്കാരും സിഎംആര്‍എല്‍ ഐടി തലവനും, പിന്നെ വീണ വിജയന്‍ തന്നെയും നല്‍കിയ മൊഴികളിലൂടെ സ്ഥിരീകരിക്കുന്നു. ഒരു സേവനവും നല്‍കാതെയാണ് പണം കൈപറ്റിയത് എന്ന് ഒടുക്കം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ വീണ തന്നെ സമ്മതിച്ച നിലയിലായി കാര്യങ്ങള്‍.
പക്ഷേ, മന്ത്രിയും വീണയുടെ ജീവിതപങ്കാളിയുമായി മുഹമ്മദ് റിയാസ് ആദ്യം തന്നെ വാര്‍ത്ത നിഷേധിച്ചു. ഇതിന് പിന്നാലെ, വീണയുടെ വാര്‍ത്താക്കുറിപ്പ് വന്നു. താന്‍ അങ്ങനയൊരു മൊഴി നല്‍കിയിട്ടില്ലെന്നും അത് വാസ്തവവിരുദ്ധമാണെന്നും വിശദീകരണം. കൗണ്ടര്‍പോയ്ന്‍റ് ചര്‍ച്ച ചെയ്യുന്നു– മൊഴിയില്‍ വീണോ വീണാ വിജയന്‍?