കൊല്ലത്ത് സിപിഎം സമ്മേളനക്കൊടി താഴ്ന്നു. തലമാറാതെ തലമുറമാറ്റം വ്യക്തമാക്കി, സംസ്ഥാന സെക്രട്ടറിയേറ്റിലും സമിതിയിലും പുതിയ അംഗങ്ങളത്തി. ഇത്തവണയും പി.ജയരാജന്‍ സെക്രട്ടറിയേറ്റ് പടിക്ക് പുറത്ത് നിര്‍ത്തപ്പെട്ടു. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടാത്തതില്‍ പരസ്യപ്രതിഷേധവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗം എ. പത്മകുമാര്‍ പരസ്യമായി നേതൃത്വത്തെ പഴിച്ചു. അപ്പോഴും, മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പുതുവഴികള്‍’ എന്ന നയരേഖ ഈ സമ്മേളനത്തിന്‍റെ ഹൈലൈറ്റായി. പ്രത്യയശാസ്ത്ര കണിശത വിട്ട് , ഭരണംമാത്രം ലാക്കാക്കി മുതലാളിത്തത്തെ പുല്‍കുകയാണ് സിപിഎം എന്ന് നയരേഖയെ ചൂണ്ടി വിമര്‍ശനം ശക്തം. എന്നാലിത്, നയം മാറ്റമല്ലെന്നും ജനത്തെ നമുക്ക് അത് ബോധ്യപ്പെടുത്താനാകുമെന്നും പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി.
കേരളം പിന്നോട്ടുപോകാതിരിക്കാനുള്ള വഴിയാണ് ഈ രേഖയെന്ന് എം.വി.ഗോവിന്ദന്‍. മൂന്നാം ഭരണത്തിലേക്ക് പാര്‍ട്ടിയുടെ യാത്രയെന്ന് പ്രകാശ് കാരാട്ട്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– കൊല്ലത്ത് കയ്യടിച്ച് പാസാക്കിയ നയംമാറ്റം സിപിഎമ്മിനെ എവിടെകൊണ്ടെത്തിക്കും ?