പാര്‍ട്ടി സെക്രട്ടറി പറയുംപോലെ തെറ്റായ വ്യാഖ്യാനമല്ല,.സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായപിണറായി വിജയന്റെ വാക്കുകള്‍ തന്നെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ ഇനിയും നികുതിഭാരം ചുമത്താമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയിലാണ് പറയുന്നത്.സെസുകള്‍ ചുമത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാനനിര്ദേങ്ങളിലൊന്ന്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും പരിശോധിക്കണമെന്ന നിര്‍ദേശവും പിണറായി വിജയന്റെ നിര്‍ദേശങ്ങളിലുണ്ട്..ഇതിനെയല്ലേ നവഉദാരവല്ക്കരണനയമെന്ന പേരില്‍ സിപിഎം എതിര്‍ത്തുപോന്നത്?ദേശീയതലത്തില്‍ ഇപ്പോഴും എതിര്‍ക്കുന്നത്? ടോളും സെസും സ്വകാര്യവല്ക്കരണവുംഓഹരിവിറ്റഴിക്കലും മറ്റിടങ്ങളില്‍ എതിര്‍ക്കുന്ന സിപിഎമ്മിന്റെ അവസരവാദ നിലപാട് വ്യക്തമാക്കുന്നതോ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ?വികസനത്തിന്റെ വിലയെത്ര ?