ഡല്‍ഹിയില്‍ കാല്‍ നൂറ്റാണ്ട് കഴിഞ്ഞ് ബിജെപി കുറിച്ച വിജയത്തിന് ആര് ഉത്തരവാദി. കോണ്‍ഗ്രസെന്ന് ഇടതുപാര്‍ട്ടികളടക്കം വോട്ടുകണക്ക് നിരത്തി വിമര്‍ശിക്കുന്നു. 15 സീറ്റില്‍ ബിജെപി ഭൂരിപക്ഷത്തേക്കാള്‍ ഏറെ വോട്ട് കോണ്‍ഗ്രസ് പിടിച്ചെന്ന് വിമര്‍ശനം. സഖ്യം വേണ്ടെന്ന് ആദ്യം നിലപാടെടുത്തത് കേജ്രിവാളാണെന്നും ആപ്പിന്‍റെ ജയം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഒന്നിച്ചു നിന്നിരുന്നെങ്കില്‍ ഫലം മാറിയേനെ എന്ന് ഗോവയിലെ എഎപി അധ്യക്ഷന്‍. അങ്ങനെ തലങ്ങും വിലങ്ങളും ഇന്ത്യാ മുന്നണിക്കുള്ളില്‍ അഭിപ്രായപ്പോര്. വിമര്‍ശനച്ചൂട്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ആപ്പിന്‍റെ തോല്‍വിക്ക് ആരെപ്പഴിക്കണം?