കേന്ദ്ര ബജറ്റിലെ ആവര്‍ത്തിക്കുന്ന അവഗണനയോട് ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം കടുത്ത നിരാശയും അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുകയാണ്. വയനാട് ദുരന്ത പാക്കേജ്, വിഴിഞ്ഞം തുടര്‍വികസന ഫണ്ട്, കൃഷിയത്തിലെ വന്യമൃഗശല്യം തടയാന്‍ സഹായം തുടങ്ങി കേരളം മുന്നോട്ട് വച്ച 15 ഇന ആവശ്യങ്ങളില്‍ ഒന്നുപോലും മോദീ സര്‍ക്കാര്‍ കണ്ടില്ല. അതേ നേരത്ത്, എരിതീയില്‍ എണ്ണപകരുന്നപോലുള്ള വാക്കുകള്‍ പരാതിക്കും പ്രതിഷേധത്തിനും ഉത്തരമെന്നോണം കേള്‍ക്കുന്നു. വികസന മുന്നേറ്റ സൂചികകളില്‍, ക്ഷേമ ജീവിത ഇന്‍ഡക്സുകളില്‍ രാജ്യത്തിന് അഭിമാനമായ, ഇക്കഴിഞ്ഞ സാമ്പത്തിക സര്‍വേയില്‍ പോലും പ്രശംസിച്ച ഒരു സംസ്ഥാനം പിന്നോക്കം പോയാലാണോ ഇനി ധനസഹായം കിട്ടുക? ദരിദ്രമായാലാണോ ഇനി അര്‍ഹിക്കുന്ന ധനസാഹായം അനുവദിക്കുക? കേന്ദ്രത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാനില്ലെന്നും ചോദിക്കുന്നത് ഒരു ക്വാസി ഫെഡറല്‍ രാജ്യത്തെ ഭരണഘടനാ അവകാശങ്ങളാണെന്നും സംസ്ഥാന സര്‍ക്കാര്‍. ബീഹാര്‍ ഉള്ള അതേ ഇന്ത്യയിലല്ലേ കേരളവും? കേരളം ‘മുന്നിട്ട്’ നില്‍ക്കുന്നതോ പ്രശ്നം? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു...