പാലക്കാട്ടെ മദ്യനിര്‍മാണശാലയ്ക്ക് പിന്നില്‍ എന്തൊക്കെ? തെലങ്കാന മുന്‍ മുഖ്യമന്ത്രിയുടെ മകളും ബി.ആര്.എസ്. നേതാവും എം.പിയുമായ കെ.കവിത കേരളത്തില്‍ വന്ന് കരുനീക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. പാലക്കാട്ട് ഇങ്ങനെയൊരു കമ്പനി വന്നാല്‍ കുടിവെള്ളം മുട്ടില്ല എന്ന് വാദിക്കാന്‍ എക്സൈസ് മന്ത്രി ഇന്നലെ നിരവധി വാദങ്ങളും കണക്കും നിരത്തി. ഓരോ വരള്‍ച്ചക്കാലത്തും കുടിനീരിനായി കേഴുന്ന പ്രദേശങ്ങള്‍ അനേകമിമാണ് പാലക്കാട്ട്. ഇക്കാര്യത്തില്‍ മുന്നണിക്കകത്ത് സിപിഐയെയും ആര്.ജെ.ഡിയെയും ആശങ്ക ഉയര്‍ത്തുന്നു. എല്ലാം സുതാര്യമാണോ? മദ്യനിര്‍മാണശാലയുടെ കാര്യം മുന്നണിയില്‍ ആദ്യം ചര്‍ച്ചയ്ക്ക് വയ്ക്കാഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യത്തില്‍ ദിവസം ഇത്രയായിട്ടും നാടിന് ഉത്തരം കിട്ടിയോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു...