എന്തൊക്കെയാണീ നാട്ടില്‍ സംഭവിക്കുന്നതെന്ന ഞെട്ടലോടെ ഇന്ന്.. പത്തനംതിട്ടയില്‍ നിന്നുള്ള ആ വാര്‍ത്ത നമ്മള്‍ കേട്ടു. ഒരു ദളിത് പെണ്‍കുട്ടി. ദരിദ്രസാഹചര്യം. കയികതാരം. ഇപ്പോള്‍ പതിനെട്ട് വയസേ ആയുള്ളൂ. 13 വയസുമുതല്‍ 18വരെ അറുപതിലേറെപ്പേര്‍ പീ‍ഡനത്തിനിരയാക്കി. ആദ്യം ആണ്‍സുഹൃത്ത്. അയാള്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പലര്‍ക്കും കൈമാറി. പിന്നീട്, കൂടെപ്പഠിച്ചവര്‍, നാട്ടുകാര്‍, പരിശീലകര്‍ തുടങ്ങി.. പലര്‍ പലയിടത്തുമെത്തിച്ച് പീഡിപ്പിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി.  ചുട്ടിപ്പാറയിൽ വച്ച് കൂട്ടബലാല്‍സംഗത്തിനും ഇരയായി. ഈ കൃത്യത്തിലെ പ്രതികളടക്കം ഇതിനകം പതിനാല് പേര്‍ അറസ്റ്റില്‍. പ്രതികള്‍ പലരും ജില്ലക്ക് പുറത്തുള്ളവര്‍. നാട് ഇതില്‍പരം ലജ്ജിക്കാനെന്തിരിക്കുന്നു ?.. പെണ്‍കുട്ടിയുടെ മാനസിക, ഇതര ആരോഗ്യ അവസ്ഥയെപ്പറ്റിയാണ് ഈ ഘട്ടത്തിലെ  പ്രഥമിക ആശങ്ക, അവള്‍ക്ക് നീതി എന്നത് പരമപ്രധാന ആവശ്യവും.  കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. ഈ കേസില്‍ഇനി മറനീക്കാന്‍ എന്തൊക്കെ ? അറസ്റ്റിലാകാന്‍ ആരൊക്കെ ? അന്വേഷണം എങ്ങനെ ?

ENGLISH SUMMARY:

Counter Point on Pathanamthitta Crime