ആപ്പിനെ പൂട്ടാനോ നീക്കം? ഡല്‍ഹി ഭരണപ്രതിസന്ധിയിലേക്കോ?

ഇഡിക്കെതിരെ കോടതിയില്‍ നേരിട്ട് വാദിച്ചിട്ടും അരവിന്ദ് കേജ്​രിവാള്‍ അകത്ത് തന്നെ. ഡല്‍ഹി മുഖ്യമന്ത്രിയുടെ റിമാര്‍ഡ് കോടതി നീട്ടി. ഇഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്​രിവാള്‍ കോടതിയില്‍ ചോദിച്ചു. ജയിലിനുള്ളില്‍ ഭരണം തുടരുമെന്ന് കേജ്​രിവാളിന്‍റെ നീക്കത്തിനെതിരെ നല്‍കിയ കേസ് തള്ളിയ ഹൈക്കോടതി ഈ കാര്യങ്ങള്‍ നോക്കേണ്ടത് കോടതിയല്ലെന്ന് പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി ജയിലില്‍ തുടരുന്ന ഭരണ പ്രതിസന്ധിയാണെന്ന് ലഫ്നെറ്റ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരാനും സാധ്യതയുണ്ട്. ഇതിനിടെ പഞ്ചാബിലെ ആപ്പ് നേതാക്കളെ ഒപ്പറേഷന്‍ താമരയിലൂടെ പൊക്കാന്‍ ബിജെപി നീക്കവും തുടങ്ങി.

Counter point on delhi constitutional crisis