മലയോരത്തിന്റെ പ്രാണഭയം തീരുമോ?; സർക്കാർ‍ സംവിധാനങ്ങൾ എവിടെ?

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ തോമസ് മരിച്ചു. കടുവയുടെ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്ന തന്റെ പിതാവിന് മതിയായ ചികിത്സ പോലും നൽകാൻ ഇവിടത്തെ സംവിധാനങ്ങൾക്കായില്ല എന്ന് മകൾ കരഞ്ഞ്ക്കൊണ്ട് പറഞ്ഞത് സംസ്ഥാനത്തെ ഒരു മന്ത്രിയോടാണ്. കഴിഞ്ഞ 18 മാസത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ പാലിഞ്ഞത് 123 ജീവനുകൾ. 8 വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 158 പേർ. പരുക്കേറ്റവർ കൃഷിനാശം സംഭവിച്ചവർ അങ്ങനെ വേറെയും. വന്യജീവികൾ മനുഷ്യർക്ക് വെല്ലുവിളിയാകുമ്പോൾ സർക്കാർ സംവിധാനങ്ങൾ എന്താണ് ചെയ്യുന്നത്? മാസ്റ്റർപ്ലാനിൽ കർഷകർക്ക് വിശ്വാസമുണ്ടോ? മരണഗർജനത്തിന് മറുമരുന്നെന്ത്?