കോട്ട് തയ്പ്പിച്ചവര്‍ ആരൊക്കെ? കോണ്‍ഗ്രസില്‍ അവനവനിസമോ?

ഇക്കേട്ടത് അത്രയും പരസ്യമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പറഞ്ഞത്. ഇന്നലെയും മിനി‍ഞ്ഞാന്നുമായി പാര്‍ട്ടി കമ്മിറ്റികളില്‍ വേറെയും പലതും ഉന്നയിച്ചും ആരോപിച്ചുമൊക്കെ കേരളം കേട്ടു. കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യവും താല്‍പര്യമില്ലായ്മയും എല്ലാമാണ് വാര്‍ത്ത. 2024 എന്ന വലിയ പരീക്ഷ അരികിലിരിക്കെ മൂന്നുവര്‍ഷം അകലെയുള്ള പരീക്ഷയ്ക്ക് പഠിക്കുന്നു ചില നേതാക്കള്‍ എന്നതാണ് പ്രശ്നം, അല്ലെങ്കില്‍ പ്രശ്നമായി മറ്റ് ചില നേതാക്കള്‍ കാണുന്നത്. മുഖ്യമന്ത്രിയാകാന്‍ തയാര്‍ എന്നും നിയമസഭയിലേക്ക് മല്‍സരിക്കും എന്നും പറഞ്ഞ ഡോ.ശശി തരൂര്‍ ഈ വിമര്‍ശനശരമെല്ലാം കുറേ നേതാക്കള്‍ ഉന്നയിക്കവെ തന്റെ മലബാര്‍ പര്യടനത്തിന്റെ അടുത്ത ഘട്ടത്തിലാണ്. അവിടെ മുസ്്ലിം സംഘടനകളെ അദ്ദേഹം കാണുന്നു. അദ്ദേഹത്തിലെ നേതൃപാടവത്തെ അവരെല്ലാം അംഗീകരിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  ഇന്ന് നടത്തിയ ഒരു പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ നമ്മളീ മണിക്കൂര്‍ ചോദ്യമായെടുക്കുന്നു, കോണ്‍ഗ്രസില്‍ നടക്കുന്നത് അവനവനിസമോ?