പുരോഗമനം വേണ്ടെന്ന് തീരുമാനിച്ചോ? സര്‍ക്കാരിനെ വിറപ്പിച്ചതാര്?

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിലെ നിലപാടുകളിൽ പിന്നോട്ടുപോയി സർക്കാർ. സ്കൂൾപഠന സമയമാറ്റം,  ഇടകലർന്നുള്ള  ഇരിപ്പിട ക്രമീകരണം എന്നിവ ആലോചിച്ചിട്ടുപോലുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. സർക്കാരിന്‍റെ ലിംഗസമത്വ നിലപാടുകളും സമയമാറ്റത്തിനുള്ള നീക്കവും ധാർമികതയെയും മതപഠനത്തെയും അട്ടിമറിക്കുമെന്നാരോപിച്ച് ലീഗാണ് വിഷയം സഭയിൽ ഉന്നയിച്ചത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തെ ആര്‍ക്കാണ് പേടി?