തരൂർ വിവാദത്തിൽ നേതൃത്വം തോറ്റോ? ലീഗ് മെല്ലെ ഇടയുന്നുണ്ടോ?

ലീഗിനോടുള്ള സിപിഎം മമതയില്‍ വാഗ്വാദം അവസാവനിക്കുന്നില്ല. മറ്റൊരു മുന്നണിയിലുള്ള പാര്‍ട്ടിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ എല്‍ഡിഎഫ് ഘടകക്ഷിയായ സിപിഐക്ക് അതൃപ്തി., അതിനിടെ കോണ്‍ഗ്രസിനെ വിമര്‌ശിച്ചും ഉപദേശിച്ചും മുസ്‍ലിം ലീഗ് മുഖപത്രത്തില്‍ ലേഖനം കൂടി വരുന്നു. പരസ്പരം പഴിചാരലും വെട്ടിനിരത്തലുമായി മുന്നോട്ട് പോയാല്‍ ജനങ്ങളില്‍നിന്ന് അകലുമെന്നതിന് ഉദാഹരണമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് കേരള ഘടകത്തിന് ഓര്‍മ്മപ്പെടുത്തല്‍. ഇതെല്ലാം കൂടി ഇങ്ങനെ നില്‍ക്കെ, മുന്‍ നിശ്ചയച്ച പ്രകാരം കൊച്ചിയിലിന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതിയോഗം. സുധാകരന്റെ ആര്‍.എസ്.എസ്. അനുകൂല പ്രസ്താവനക്ക് എതിരെയും,,, തരൂര്‍ വിവാദം കൈകാര്യം ചെയ്തതില്‍ വി.ഡി.സതീശനെതിരെയും അവിടെ വിമര്‍ശനം.   കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു. ലീഗിനെപ്പുകഴ്ത്തിയ സിപിഎം നീക്കം ചെന്നെത്തിയത് എവിടെ ? വിമര്‍ശനങ്ങളില്‍ കെപിസിസിയുടെ മറുപടിയെന്ത് ?