എല്‍ദോയെ കണ്ടെത്തേണ്ടത് ആര്? സിപിഎം നിലപാട് അവ്യക്തമോ?

ദിവസം ഏഴ്, എല്‍ദോ എംഎല്‍എ കാണാമറയത്ത് തന്നെ, നാട്ടുകാര്‍ക്ക് മാത്രമല്ല, കെപിസിസിക്കും. എന്നാല്‍ കോടതിയില്‍ എല്‍ദോയുടെ അഭിഭാഷകര്‍ ഇന്ന് പറയുന്നു ഒളിവില്‍ പോയിട്ടില്ലെന്ന്. സ്വാഭാവിക വാദം. പക്ഷേ വേണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എല്‍ദോയെ ബന്ധപ്പെടാം വഴിയുണ്ടെന്ന സൂചന അതിലുണ്ട്. ഇത്രയൊക്കെ ദിവസമായിട്ടും വിശദീകരണ നൊട്ടീസയച്ച് എല്‍ദോയുടെ കാര്യത്തില്‍ കെ.പി.സി.സി കാക്കുകന്നതെന്താണ്? കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീപക്ഷ വാദങ്ങളില്‍ എത്രയുണ്ട് ആത്മാര്‍ഥത? എല്‍ദോ എംഎല്‍എ സ്ഥാനമൊഴിയണമെന്ന് യുഡിഎഫ് ബ്ലോക്കിലുള്ള കെ.കെ.രമയ്ക്ക് പറയാനാകുന്നു. സിപിഎം അത് കോണ്‍ഗ്രസിന്‍റെ ധാര്‍മികത എന്നുപറഞ്ഞൊഴിയുന്നത് എന്തുകൊണ്ട്?