ഒരൊറ്റ മഴയിൽ നരകമാകുന്ന നഗരങ്ങൾ; മുങ്ങിത്താഴാതിരിക്കാൻ ഇനി എന്തു ചെയ്യണം?

 ഒരൊറ്റ മഴയില്‍ നഗരം നരകമാകാന്‍ പാടില്ലാത്തതാണ്. കാരണങ്ങള്‍ അനേകമുണ്ടാകാം. പക്ഷേ ജീവിതവും ജീവനോപാധിയും മണിക്കൂറുകള്‍ കൊണ്ട് മുങ്ങിത്താഴുമ്പോള്‍ മനുഷ്യര്‍ അങ്ങനേ നിസഹായരായിപ്പോകുകയാണ്. മണിക്കൂറുകള്‍ മഴ പെയ്തപ്പോഴേക്കും 2018ലെ പ്രളയത്തില്‍ പോലും മുങ്ങാതിരുന്ന പ്രദേശങ്ങള്‍ ഇന്ന് കൊച്ചിയില്‍ വെള്ളപ്പൊക്കത്തിലായി.മഴമാറിയെങ്കിലും കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിഞ്ഞില്ല. കടകളിലും വീടുകളിലുമൊക്കെ ദുരിതം തുടരുകയാണ്.  വ്യാഴാഴ്ച വരെ കേരളത്തില്‍പരക്കെ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്്. ഇങ്ങനെ വെളളത്തിലായാല്‍ നമ്മള്‍ എന്തു ചെയ്യും? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു? മുങ്ങിപ്പോകാതിരിക്കാന്‍ എന്താണ് വഴി?