ഇഷ്ടമുള്ള വസ്ത്രമല്ലേ ഇടേണ്ടത്?‍; മതവുമായി ബന്ധമെന്ത്?

മുന്‍ മന്ത്രിയും മുസ്്ലീം ലീഗ് നേതാവുമായ എം.കെ.മുനീര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വീണ്ടും ആ വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം. അത് മതനിരാസം ഒളിച്ചുകടത്താനുള്ള നീക്കമാണ് എന്ന് മുനീര്‍. ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎം.എ സലാം പറയുന്നു, വസ്ത്ര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന്. വിദ്യാഭ്യാസമന്ത്രി മുന്‍പ് പറഞ്ഞ നിലപാട് ആവര്‍ത്തിച്ചു, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല. പൊതുസ്വീകാര്യവും കുട്ടികള്‍ക്ക് സൗകര്യവും ഉള്ളതാവണം യൂണിഫോം എന്നും വി.ശിവന്‍കുട്ടി. ചോദ്യമിതാണ്. വസ്ത്രത്തിന് ജെന്‍ഡറുണ്ടോ? ആണ്‍കുട്ടികള്‍ ഇടുന്ന വസ്ത്രം പെണ്‍കുട്ടികളും ഇടുന്നതാണോ ന്യൂട്രാലിറ്റി? ജെന്‍റര്‍ ന്യൂട്രല്‍ വസ്ത്രത്തിന് മതവുമായി എന്ത് ബന്ധം? നമുക്കാവശ്യം ജെന്‍‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളോ ജെന്‍ഡര്‍ സെന്‍സിറ്റീവ് ഉത്തരങ്ങളോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.