കല്‍പ്പറ്റയില്‍ ആവര്‍ത്തിക്കുന്നതെന്ത്? സിപിഎം നിലപാടില്‍ മാറ്റമോ?

കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫഫീസ് SFI അടിച്ചുതകര്‍ത്തിട്ട് രണ്ടുദിവസമായി. ആ പ്രതിഷേധവും ആക്രമണവും തൊടുത്തുവിട്ട കോലാഹലം ഈ നിമിഷം വരെ കെട്ടടങ്ങളിയിട്ടില്ല. ഏറ്റവും ഒടുവില്‍ ഇന്ന് കല്‍പ്പറ്റയില്‍ സിപിഎം റാലി,.. ഇന്നലെ UDF റാലിക്കിടെ ദേശാഭിമാനി ഓഫീസിനെതിരെ കല്ലെറിഞ്ഞതടക്കമുള്ള  അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം പ്രതിഷധം ഇരമ്പി. തിരിച്ചടിക്കും, തിരിച്ചുകീറും, കീറിയവനെക്കീറും, നമ്പറിട്ടുവച്ചിട്ടുണ്ട് തുടങ്ങി ഇന്ന് സിപിഎം ജില്ലാ നേതാക്കളില്‍ നിന്ന് കേട്ടത് കഴിഞ്ഞ ദിവസത്തെ സൗമ്യഭാഷയല്ലായിരുന്നു. ഈ ഒരറ്റ അക്രമത്തിന്‍റെ പേരില്‍ SFIയെ ഒറ്റപ്പെടുത്താനാകില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു സിപിഎം സംസ്ഥാന സെക്രട്ടറി, കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെയല്ല പിടിക്കേണ്ടത് എന്ന് പൊലീസിനെ താക്കീത് ചെയ്യുന്നു കോടിയേരി. ഗാന്ധി ചിത്രം താഴെ ഇട്ടത് കോണ്‍ഗ്രസെന്നും അല്ലെന്നുമുള്ള പോരും ശക്തം. ഈ പോര്, എവിടെ ചെന്നുനില്‍ക്കും. ? എങ്ങനയാണ് തീര്‍ക്കേണ്ടത് ? അതിനെന്താണ് വേണ്ടത് ?