കേരളം പ്രവാസിക്ക് എന്തുനല്‍കി?; പ്രഖ്യാപിച്ചതെല്ലാം നടപ്പാക്കിയോ?

മൂന്നാം ലോകകേരളസഭാ സമ്മേളനത്തിന് ഇന്നലെയായിരുന്നു പരിസമാപ്തി. അവിടെ ആരംഭിച്ച ആരോപണ പ്രത്യാരോപണങ്ങളും ഇന്നും തുടരുന്നതാണ് കാഴ്ച. ലോക കേരള സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പ്രവാസികളെ അവഹേളിച്ചെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന്, പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുതെന്ന് ഇന്ന് വി.ഡി.സതീശന്‍റെ മറുപടി. 1996ല്‍ സ്ഥാപിച്ച നോര്‍ക്കയും 2018ല്‍ ഉണ്ടാക്കിയ ലോക കേരളസഭയും ഇവക്ക് കീഴിലും അല്ലാതെ ബജറ്റിലും മറ്റുമായി പ്രഖ്യാപിച്ച പദ്ധതികളും കോവിഡ് കാലത്തെ പാക്കേജുകളും ഒക്കെയായി ഒട്ടേറെ വാഗ്ദാനങ്ങള്‍ കേട്ടിട്ടുണ്ട് കേരളത്തില്‍ നിന്ന് അന്യരാജ്യങ്ങളില്‍ പോയി പണിയെടുക്കുന്നവര്‍. അതിലെത്ര നടപ്പായി ? സര്‍ക്കാരിന്‍റെ മറുപെടിയെന്താണ് ?  ഈ സഭയില്‍ കേട്ട പ്രഖ്യാപനങ്ങളും ജല രേഖയാകുമോ ? ആരുണ്ട് പ്രവാസിയുടെ പക്ഷത്ത് ?