'അഗ്നി' അണയുമോ? പടരുമോ?; അനുനയം ഫലം കാണുമോ?

ബിഹാറും യുപിയും പഞ്ചാബുംഅടക്കം 11 സംസ്ഥാനങ്ങളില്‍ നാലാം ദിനവും അഗ്നിപഥിലെ പ്രതിഷേധാഗ്നി. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തെരവുകളിലേക്ക് ആ തീ പടരുന്നു.  ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു; ബസിന് തീയിട്ടു;  യുപിയില്‍ അറസ്റ്റിലായവര്‍ മുന്നൂറിനടുത്ത്, ലുധിയാന റെയില്‍വേ പരിധിയില്‍ മാത്രം നഷ്ടം 200 കോടി. ഇത്രയൊക്കെ ആയ ഈ ദിനം പദ്ധതിയില്‍  ചില  അനുനയ നീക്കങ്ങള്‍ കണ്ടു കേന്ദ്രസര്‍ക്കാരില്‍ നിന്ന്. പ്രതിരോധവകുപ്പിലെ തസ്തികകളിലും കേന്ദ്ര സായുധ പൊലീസിലും പത്തുശതമാനം സംവരണം, പ്രായപരിധി ഇളവും എന്നിവയാണ് പുതിയ വാഗ്ദാനങ്ങള്‍. എന്നാല്‍, പദ്ധതി പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയേണ്ടിവരുമെന്ന് കര്‍ഷക സമരം ഓര്‍മ്മിച്ച് രാഹുല്‍ ഗാന്ധി. കൗണ്ടര്‍പോയ്ന്‍റ് പരിശോധിക്കുന്നു. കേന്ദ്ര അനുനയനീക്കം പ്രതിഷേധം അണയ്ക്കുമോ ?  ഉദ്യോഗാര്‍ഥികള്‍ചൂണ്ടിക്കാട്ടുന്ന പ്രശ്നവും ആശങ്കയും ഇല്ലാതാകുമോ ?