സ്വപ്ന പറയുന്നത് തിരക്കഥയോ സത്യമോ? സര്‍ക്കാര്‍ വെപ്രാളപ്പെടുന്നത് എന്തിന്?

സ്വപ്നസുരേഷ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇന്നും ആവർത്തിച്ചിരിക്കുകയാണ്. വ്യക്തത ആവശ്യപ്പെട്ട ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയെങ്കിലും ആരോപണങ്ങള്‍ക്കെല്ലാം തെളിവുണ്ടെന്നാണ് സ്വപ്ന അവകാശപ്പെടുന്നത്. തൊട്ടുപിന്നാലെ സ്വപ്നയുടെ കൂട്ടാളി സരിത്തിനെ വിജിലന്‍സ് ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. ആരോപണങ്ങളുടെ പിന്നിലെന്തെന്ന് ചോദ്യം ചെയ്യുന്നു.

ദീര്‍ഘകാലമായി വിസ്മൃതിയിലായിരുന്ന ലൈഫ് മിഷന്‍ കേസില്‍ ഹാജരാകാന്‍ നോട്ടീസും നല്കി പറഞ്ഞയ്ക്കുന്നു. പിന്നാലെ പി.സി.ജോര്‍ജ് സ്വപ്നയുടെ കത്തുമായി വരുന്നു, സ്വപ്നയാവട്ടെ ജോര്‍ജിനെ തള്ളുന്നുമില്ല, കൊള്ളുന്നുമില്ല. അപ്പോഴേക്കും കെ.ടി.ജലീലിന്റെ പരാതി പൊലീസില്‍ എത്തുന്നു. അല്‍പം മുന്‍പ് സ്വപ്നയ്ക്കെതിരെ കേസെടുക്കാമെന്ന് പൊലീസ് തീരുമാനവും വരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കഥകള്‍ പടച്ചുണ്ടാക്കിയവര്‍ ഇപ്പോഴും അത് തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണവും വരുന്നു. ഈ അവസരത്തിൽ കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വപ്നസുരേഷ് പറയുന്നത് തിരക്കഥയോ യാഥാര്‍ഥ്യമോ?